അപരിചിതം ഈ വെളിച്ചെണ്ണ

നമ്മൾക്ക് ഏവർക്കും പരിചിതമാണ് വെളിച്ചെണ്ണയുടെ ഭക്ഷ്യഗുണങ്ങൾ, വറുക്കാനും പൊരിക്കാനും മറ്റും അമിതമായി നമ്മൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നു എന്നാൽ അധികം ആർക്കും പരിചിതമല്ലാത്ത ഗുണങ്ങൾ കൂടി വെളിച്ചെണ്ണയിൽ അടങ്ങുന്നുവെളിച്ചെണ്ണ മൗത് വാഷായി ഉപയോഗിക്കാമെന്ന് ആയുർവേദത്തിൽ നിർദ്ദേശിക്കുന്നു. വായിൽ വെളിച്ചെണ്ണ കൊണ്ട് കഴുകി കഴിഞ്ഞാൽ ദിവസം മുഴുവൻ വായ ബാക്ടീരിയ വിമുക്തമായി സംരക്ഷിക്കാനാവും .വെളിച്ചെണ്ണ ഷേവിങ്ങ് ക്രീം ആയും ഉപയോഗിക്കാനാകും, മുഖം നനച്ച ശേഷം വെളിച്ചെണ്ണ തേക്കുക അതിന് ശേഷം ഷേവ് ചെയുന്നത് വഴി രോമങ്ങൾ പൂർണമായും അകറ്റാനാകും എന്നതിനുപരി നീറ്റൽ ഉണ്ടാകുന്നത് താടയാൻ ഇത് സഹായിക്കും.വെളിച്ചെണ്ണ ഉപയോഗിച്ച് ബാത്റൂമിലെ ടാപ്പുകളും ഷവറും വൃത്തിയാക്കാം ഇത് സ്വാഭാവികമായ തിളക്കം മടക്കി നൽകും.ഒരു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ വെളിച്ചെണ്ണയുമായി കലർത്തി ചർമത്തെ ചുളിവുള്ള ഭാഗത്ത് തേച്ച് രാത്രി മുഴുവൻ ഇരിക്കാൻ അനുവദിക്കുക. രാവിലെ വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇത് ചർമത്തിന് മുറുക്കം നൽകുകയും ചുളിവുകൾ കുറയ്ക്കുകയും ചെയ്യും.ശരീരത്തിന്റെ ആയുർ ആരോഗ്യ സൗഖ്യത്തിന് പവിഴം വെളിച്ചെണ്ണ.

Comments