റൈസ് ബ്രാൻ കുക്കിംഗ് ഓയിൽ
ബ്രാൻ ഓയിൽ അഥവാ തവിടെണ്ണ കേരളീയർക്ക് അത്ര പരിചിതമായ ഒരു
ഉത്പന്നമല്ല എന്നാൽ ഓരോ കേരളീയനും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട
ചില വസ്തുതകൾ അതിൽ അടങ്ങിയിരിക്കുന്നു.
ടോക്കോട്രൈനോള്‍, ലിപ്പോയിക് ആസിഡ്, ഒറൈസനോള്‍ എന്നിവ അടങ്ങിയിട്ടുള്ള
ബ്രാൻ ഓയിൽ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഗണ്യമായി
കുറക്കാൻ സഹായിക്കുന്നു കൂടാതെ കാർഡിയോവാസ്‌ക്യൂലർ പ്രവർത്തനം
മെച്ചപ്പെടുത്തുന്നത് വഴി ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും മുക്തി
നേടാൻ സഹായിക്കുന്നു.
ബ്രാൻ ഓയിലിൽ അടങ്ങിരിക്കുന്ന സ്‌കൊലിൻ ചർമത്തിന് സുരക്ഷ
നൽകുന്നു. വൈറ്റമിൻ - ഈ, അന്ധസ്രാവി ഗ്രന്ഥികളുടെ പ്രവർത്തനം
മെച്ചെപ്പെടുത്തും . ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഓയിൽ
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.
ലോകത്തിലെ ഏറ്റവും മികച്ച റൈസ് ബ്രാൻ ഓയിൽ ഉത്പാദിപ്പിക്കുന്നത്
ഇന്ത്യയിലാണ് . ലോകത്തിലെ ഏറ്റവും ആരോഗ്യപ്രദമായ എണ്ണയുടെ
പ്രധാന ഉത്പ്പാദകരും ഇന്ത്യ തന്നെ. ആഹാര ശീലങ്ങളിൽ മാറ്റം വരുത്തൂ
ആരോഗ്യപ്രദമായ ജീവിതം ആസ്വദിക്കാനായി റൈസ് ബ്രാൻ ഓയിൽ ഒരു
ശീലമാക്കൂ.
Comments
Post a Comment